Local News

സിറിയയിലെ ഷഹ്ബ ബാങ്കില്‍ 49% ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തറിന്റെ എസ്റ്റിത്മാര്‍ ഹോള്‍ഡിംഗ്

സിറിയയിലെ ഷഹ്ബ ബാങ്കില്‍ 49% ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തറിന്റെ എസ്റ്റിത്മാര്‍ ഹോള്‍ഡിംഗ് , അവരുടെ അനുബന്ധ സ്ഥാപനമായ മസാരെഫ് ഹോള്‍ഡിംഗ് വഴിയാണ് ഓഹരികള്‍ സ്വന്തമാക്കുക

ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എസ്റ്റിത്മാര്‍ ഹോള്‍ഡിംഗ് ക്യുപിഎസ്സി, അതിന്റെ അനുബന്ധ സ്ഥാപനമായ എസ്റ്റിത്മാര്‍ ക്യാപിറ്റല്‍ വഴി ഷഹ്ബ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.

ഡമാസ്‌കസില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം, എസ്റ്റിത്മാര്‍ ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ മസാരെഫ് ഹോള്‍ഡിംഗ്, ഷഹ്ബ ബാങ്കില്‍ 49% ഓഹരികള്‍ ഏറ്റെടുക്കും.