സീലൈനിലെ വാര്‍ഷിക ക്യാമ്പിംഗ് സീസണ്‍ ക്ലിനിക്ക് സേവനങ്ങള്‍ അവസാനിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

ഈ സീസണില്‍ ആകെ 1680 പേര്‍ക്ക് സേവനങ്ങള്‍ പ്രയോജനപ്പെട്ടു. ആകെ 291 കേസുകള്‍ ക്ലിനിക്കിനുള്ളില്‍ ചികിത്സിച്ചു, 692 കേസുകള്‍ ആംബുലന്‍സ് അല്ലെങ്കില്‍ എയര്‍ ആംബുലന്‍സ് വഴി ആശുപത്രികളിലേക്ക് മാറ്റി. കൂടാതെ, സീലയിനിലെ അവരുടെ സ്ഥലങ്ങളിലെ ആംബുലന്‍സ് ടീമുകളില്‍ നിന്ന് 697 പേര്‍ക്ക് ചികിത്സയും ആവശ്യമായ വൈദ്യസഹായവും ലഭിച്ചു.
