Local News

സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ടിപ്പുകളുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഗള്‍ഫ് തൊഴില്‍ ആരോഗ്യ സുരക്ഷ വാരത്തോടനുബന്ധിച്ച്, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ടിപ്പുകളുമായി പൊതുജനാരോഗ്യ മന്ത്രാലയം

ഏപ്രില്‍ 26 മുതല്‍ 30 വരെ നടക്കുന്ന ഗള്‍ഫ് തൊഴില്‍ ആരോഗ്യ സുരക്ഷ വാരത്തോടനുബന്ധിച്ച്, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായ യാത്ര ടിപ്പുകളുമായി പൊതുജനാരോഗ്യ മന്ത്രാലയം

അമിതവേഗത ഒഴിവാക്കണമെന്നും ഡ്രൈവര്‍മാര്‍ ബാധകമായ നിയമങ്ങളും ചട്ടങ്ങളും സംവിധാനങ്ങളും പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. വാഹനം എപ്പോഴും വൃത്തിയുള്ളതായിരിക്കണം, വാഹനങ്ങള്‍ക്കുള്ളില്‍ പുകവലി അനുവദിക്കരുത്.

കാറിനുള്ളില്‍ ഇരിക്കുന്നതിനും ലഗേജ് ക്രമീകരിക്കുന്നതിനുമുള്ള സുരക്ഷാ നിയമങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കണം. കൂടാതെ, ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ പോലും ഡ്രൈവര്‍മാര്‍ അവരുടെ വാഹനങ്ങള്‍ അനുവദനീമല്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ സ്ഥലങ്ങളില്‍ നിര്‍ത്തരുത് മുതലായവയാണ് പ്രധാന നിര്‍ദേശങ്ങള്‍