Local News

2025 -2026 സീസണിലെ ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗില്‍ ഫാല്‍ക്കണ്‍ ഷീല്‍ഡ് നിലനിര്‍ത്തി അല്‍ സദ്ദ്

2025 -2026 സീസണിലെ ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗില്‍ തിങ്കളാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ ഷമാലിനെ 3-2 ന് പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം തവണയും അഭിമാനകരമായ ഫാല്‍ക്കണ്‍ ഷീല്‍ഡ് നിലനിര്‍ത്തി അല്‍ സദ്ദ്

അക്രം അഫിഫ് (20ാം മിനിറ്റ്), റോബര്‍ട്ടോ ഫിര്‍മിനോ (22ാം മിനിറ്റ്), പൗലോ ഒട്ടാവിയോ (68ാം മിനിറ്റ്) എന്നിവരാണ് അല്‍ സദ്ദിനായി ഗോളുകള്‍ നേടിയത്.

അല്‍ ഷമാലിനായി ബാഗ്ദാദ് ബൗനെഡ്ജ (65ാം മിനിറ്റ്), ജെയ്സണ്‍ മുറില്ലോ (85ാം മിനിറ്റ് – പെനാല്‍റ്റി) എന്നിവര്‍ ഗോള്‍ നേടി.