Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഓപറേഷന്‍ അപ്‌ഡേറ്റില്‍ ഇന്ത്യന്‍ വിമാനകമ്പനികളെ പരാമര്‍ശിക്കാത്തത് യാത്രക്കാരെ ആശങ്കാകുലരാക്കുന്നു

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഓപറേഷന്‍ അപ്‌ഡേറ്റില്‍ ഇന്ത്യന്‍ വിമാനകമ്പനികളെ പരാമര്‍ശിക്കാത്തത് യാത്രക്കാരെ ആശങ്കാകുലരാക്കുന്നു

ഇന്ത്യയിലേക്കുള്ള യാത്രക്ക് സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ മെയ് 1 മുതല്‍ ദോഹ സര്‍വീസ് ആരംഭിക്കാനൊരുങ്ങി ടിക്കറ്റ് ബുക്കിംഗുകള്‍ തകൃതിയില്‍ നടക്കുന്നുണ്ടെങ്കിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഓപറേഷന്‍ അപ്‌ഡേറ്റില്‍ ഇന്ത്യന്‍ വിമാനകമ്പനികളെ പരാമര്‍ശിക്കാത്തത് യാത്രക്കാരെ ആശങ്കാകുലരാക്കുന്നു. നിരവധി വായനക്കാരാണ് ആശങ്കയറിയിച്ച് സന്ദേശങ്ങളയക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്നോ നാളെയോ ഇത് സംബന്ധിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഓപറേഷന്‍ അപ്‌ഡേറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഏപ്രില്‍ 20 ന് ഖത്തര്‍ വ്യോമ പാത തുറന്നതിന് ശേഷം ഏപ്രില്‍ 21 നും 26 നും രണ്ട് ഓപറേഷന്‍ അപ്‌ഡേറ്റുകളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുറത്തിറക്കിയത്. ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, റോയല്‍ ജോര്‍ഡാനിയന്‍, ടാര്‍കോ ഏവിയേഷന്‍, യുഎസ് ബംഗ്‌ള എയര്‍ലൈന്‍സ് , മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് , ഹിമാലയ എയര്‍ലൈന്‍സ് എന്നിങ്ങനെ 8 വിദേശ വിമാന സര്‍വീസുകളാണ് ആദ്യ ലിസ്റ്റില്‍ ഇടം നേടിയത്. ബദര്‍ എയര്‍ലൈന്‍, സിറിയന്‍ എയര്‍ലൈന്‍, ഈജിപ്ത് എയര്‍, ഗള്‍ഫ് എയര്‍, എത്യോപ്യന്‍ എയര്‍, കാം എയര്‍, റോയല്‍ എയര്‍ മറോക് തുടങ്ങിയവയാണ് രണ്ടാമത്തെ അപ്‌ഡേറ്റിലുള്ളത്. മെയ് ആദ്യത്തോടെ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ ദോഹ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button