IM Special

പുസ്‌തക ദിനത്തിലെ ചർച്ചയും ഒത്തുചേരലും ശ്രദ്ധേയമായി

ദോഹ. ലോക പുസ്‌തകദിനത്തിൽ മീഡിയ പ്ളസും ഫ്യൂച്ചർ പോയൻ്റും സംയുക്തമായി സംഘടിപ്പിച്ച ടേബിൾടോക്ക് ശ്രദ്ധേയമായി.
ലോക പുസ്‌തക ദിനം ഓരോ വർഷവും ഏപ്രിൽ 23ന് ആഘോഷിക്കുന്ന ഒരു പ്രധാന ദിനമാണ്. വായനയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുകയും അറിവ് പങ്കിടാനുള്ള സംസ്‌കാരം വളർത്തുകയും ചെയ്യുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം

പുസ്‌തകങ്ങൾ മനുഷ്യരുടെ ചിന്താശേഷി വികസിപ്പിക്കുകയും പുതിയ ലോകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ വായന ശീലം വളർത്താൻ ലോക പുസ്‌തക ദിനം നമ്മെ പ്രചേ ാദിപ്പിക്കുന്നു. ഏപ്രിൽ 23 എന്ന തീയതി തിരഞ്ഞെടുക്കാൻ കാരണം, വില്യം ഷേക്ക്സ്‌പിയറിന്റേയും മറ്റു പ്രശസ്‌ത എഴുത്തുകാരുടെ സ്‌മരണ ദിനമായതിനാലാണ്. 1616-ൽ ഇവർ ഈ ദിവസമാണ് അന്തരിച്ചത്. അതിനുശേഷം ഓരോ വർഷവും ലോകമെമ്പാടും ഈ ദിവസം ആഘോഷിക്കപ്പെടുന്നു, വായനയുടെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കുന്നതിനായി.


നല്ല സുഹൃത്തുക്കളാണ് ജീവി തത്തിൻ്റെ എല്ലാ ഘട്ട ത്തി ലും പ്രയോജനപ്പെടുകയെന്നും പുസ്‌തകങ്ങളുമായി സൗഹൃദം സ്‌ഥാപിക്കുന്നത് ജീവിതം മാറ്റിമറിക്കാൻ സഹായകമാകുമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബു ചർച്ച ഉദ്ഘാടനം ചെയ്‌തു.

എഫ്‌സിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരി, ലോകകേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, സിപിഎ ജലീൽ, കവി ജിപി.കുഞ്ഞബ്ദുല്ല ചാലപ്പുറം, ശ്യാം ദോഹ, റാഫി പാറക്കാട്ടിൽ, സിദ്ദീഖ് ചെറുവല്ലൂർ, റഫീഖ് മേച്ചേരി, സവിത ദീപു, ആയിഷ സബൂൽ, ഷെമിന ഹിഷാം, നജിത പുന്നയൂർക്കുളം സംസാരിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.


ലോക പുസ്‌തക ദിനത്തിൽ പുസ്‌തകം സമ്മാനം നൽകി ഡോ. അമാനുല്ല വടക്കാങ്ങര

പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം പുസ്‌തകങ്ങളാണെന്നും ചിന്തയേയും ജീവിതത്തേയും സ്വാധീനിക്കാനുള്ള പുസ്‌തകങ്ങളുടെ കഴിവ് അപാരമാണെന്നും അദ്ദേഹം പറഞ്ഞു.