Breaking News

മെയ് ആദ്യത്തോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിദേശ വിമാനങ്ങള്‍

മെയ് ആദ്യത്തോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിദേശ വിമാനങ്ങള്‍
മെയ് ആദ്യത്തോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും. ഏപ്രില്‍ 20 ന് ഖത്തര്‍ വ്യോമപാത തുറന്നത് മുതല്‍ ഘട്ടം ഘട്ടമായാണ് വിദേശ വിമാനകമ്പനികള്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. ഇതിനകം 16 വിദേശ വിമാന കമ്പനികള്‍ സര്‍വീസ് പുനരാരംഭിച്ച് കഴിഞ്ഞു. മെയ് ആദ്യത്തോടെ കൂടുതല്‍ വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കും. യുദ്ധത്തിന് മുമ്പ് 56 വിദേശ വിമാന കമ്പനികളാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നത്. സമ്മര്‍ വെക്കേഷന് മുമ്പായി തന്നെ മിക്കവാറും എല്ലാ വിദേശ വിമാനങ്ങള്‍ക്കും സര്‍വീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.