Local News

ഗ്രാന്റ് കേരള അവാര്‍ഡ് 2026 ഖത്തറിലെ പ്രവാസി കലാകാരന്‍ ഫൈസല്‍ അരിക്കാട്ടയിലിന്


മികച്ച നടനും , നാടകം, ഷോര്‍ട്ട് ഫിലിം തിരക്കഥാകൃത്തിനുമായി കേരള ആര്‍ട്‌സ് ആന്റ് കള്‍ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ ഗ്രാന്റ് കേരള അവാര്‍ഡ് 2026 ഖത്തറിലെ പ്രവാസി കലാകാരന്‍ ഫൈസല്‍ അരിക്കാട്ടയിലിന് .
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരളാ നിയമസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്ണകുമാറില്‍ നിന്നും ഫൈസല്‍ അരിക്കാട്ടയിലിന് വേണ്ടി സതീഷ് അരുവിക്കര പുരസ്‌കാരം ഏറ്റുവാങ്ങി. അഡ്വ. ജി എല്‍ അരുണ്‍ ഗോപി, പൂജപ്പുര രാധാകൃഷ്ണന്‍, റെനീഷ റഹ്‌മാന്‍, മഞ്ജു പത്രോസ് എന്നിവര്‍ സംബന്ധിച്ചു