Breaking News

ദോഹയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ച് ഇന്‍ഡിഗോ , ഇന്ന് ദോഹയില്‍ നിന്നും ഇന്‍ഡിഗോയുടെ പത്ത് വിമാനങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് . ഇന്ന് ദോഹയില്‍ നിന്നും ഇന്‍ഡിഗോയുടെ പത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്തും.
62 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഖത്തര്‍ സര്‍വീസ് പുനരാരംഭിച്ചത്
ഇന്ന് രാവിലെ 6 മണിക്ക് തന്നെ ചെന്നൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തി. 6.22 ന് മുംബൈ വിമാനവും 6.38 ന് ഹൈദറാബാദില്‍ നിന്നുള്ള വിമാനവും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു.
ഹൈദറാബാദില്‍ നിന്നുള്ള മറ്റൊരു വിമാനം 5.50 ന് എത്തിച്ചേരും. കൊച്ചി വിമാനം 6.15 നും മുംബൈ വിമാനം രാത്രി 11.30 നും ഡല്‍ഹി വിമാനം 13.35 നുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

പുലര്‍ച്ചെ 1.55 ന് ഡല്‍ഹി വിമാനവും 2.20 ന് മുംബൈ വിമാനവും ദോഹയില്‍ നിന്നും പുറപ്പെട്ടു. 7.45 ന് ഹൈദറാബാദ്, 8 മണിക്ക് കൊച്ചി 8.45 ന് ഡല്‍ഹി വിമാനങ്ങള്‍ പുറപ്പെട്ടു.
വൈകുന്നേരം 740 ന്‌ചെന്നൈ, 8.15 ന് ഹൈദറാബാദ്, 8.30 ബാംഗ്‌ളൂര്‍, 8.40 മുംബൈ എന്നിവയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.