Local News

ഖ്യൂ മേറ്റ്‌സ് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറിലേറെ പേര്‍ രക്തം നല്‍കി

ഖത്തറിലെ പ്രമുഖ സന്നദ്ധ കൂട്ടായ്മയായ ഖ്യൂ മേറ്റ്‌സ് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറിലേറെ പേര്‍ രക്തം നല്‍കി
റിയാദ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ ഹമദ് ബ്‌ളഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ലോക തൊഴിലാളി ദിനത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഇരുനൂറിലേറെ പേര്‍ സംബന്ധിച്ചു.

സംഘടനയുടെ മുഖ്യ രക്ഷാധികാരി ്രഖാലിദ് കല്ലുവിന്റെ നേതൃത്വത്തില്‍ ഗംഭീരമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ജംനാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശോബ് നമ്പ്യാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ലോകകേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐഎസ് സി പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ സുരേഷ് കാരിയാട്, അബ്ദുല്‍ കരീം (കിംസ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ആശ ശശിധരന്‍ നന്ദി പറഞ്ു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുബൈദ ബഷീര്‍, ഇജാസ്, സഫീര്‍, റിയാസ് ലത്തീഫ് ,അന്‍സിഫ്, ശാമില്‍, സന്തോഷ്, ഇര്‍ഫാന്‍ എന്നിവര്‍ സംബന്ധിച്ചു.
ഇതിനോടനുബന്ധിച്ച്, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പണബോധത്തോടെ പങ്കാളികളാകുന്ന എക്‌സിക്യൂട്ടീവ് അംഗമായ സഫീര്‍ 25 തവണ പ്ലേറ്റ്‌ലെറ്റ് ദാനം നിര്‍വഹിച്ചതിനും, അതിലുപരി 10-ല്‍ അധികം തവണ പ്ലേറ്റ്‌ലെറ്റ് ദാനം നടത്തി മാതൃകയായ റിയാസ് അന്‍സിഫിനും സ്‌നേഹാദരപൂര്‍വ്വം മൊമെന്റോ നല്‍കി ആദരിച്ചു.

അതോടൊപ്പം, 45 വര്‍ഷത്തിലേറെയായി പ്രവാസജീവിതത്തിന്റെ കഠിനതകളെ അതിജീവിച്ച് പരിശ്രമിക്കുന്ന പ്രവാസി തൊഴിലാളികളായ സൈനുദ്ദീന്‍, മുഹമ്മദു്,റഫീഖ് , കാദര്‍ അഷറഫ് എന്നിവര്‍ക്ക് പ്രത്യേക അനുമോദനവും ആദരവും അര്‍പ്പിച്ചു.