Breaking News

2026ല്‍ താമസം മാറ്റാന്‍ ഏറ്റവും താങ്ങാനാവുന്ന നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ആറാം സ്ഥാനം

2026ല്‍ താമസം മാറ്റാന്‍ ഏറ്റവും താങ്ങാനാവുന്ന നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ആറാം സ്ഥാനം

വരുമാന നേട്ടങ്ങളും താരതമ്യേന സന്തുലിതമായ ജീവിതച്ചെലവുമാണ് ഖത്തറിനെ അടയാളപ്പെടുത്തുന്നത്.

അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ് വില്യം റസ്സല്‍ സമാഹരിച്ച റാങ്കിംഗ്, പ്രതിമാസ ജീവിതച്ചെലവ്, സ്വത്ത് വിലകള്‍, വാടക, യൂട്ടിലിറ്റികള്‍, ഒരു വ്യക്തിയുടെ ശരാശരി നെറ്റ് ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്