Local News

എസ്സാര്‍ മീഡിയയുടെ ബാനറില്‍ ഹസ്സന്‍ വട്ടംകുളം സംവിധാനം ചെയ്ത് സംഗീതം ഒരുക്കുന്ന പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘ഉറുമാലിന്‍ ചന്തം’പോസ്റ്റര്‍ ലോഞ്ച് ദോഹയില്‍ നടന്നു

എസ്സാര്‍ മീഡിയയുടെ ബാനറില്‍ ഹസ്സന്‍ വട്ടംകുളം അണിയിച്ചൊരുക്കുന്ന പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘ഉറുമാലിന്‍ ചന്തം’പോസ്റ്റര്‍ ലോഞ്ച് ദോഹയില്‍ നടന്നു

ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ പിന്നണി ഗായകന്‍ അഫ്‌സല്‍, മാര്‍സ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത്, ജനറല്‍ മാനേജര്‍ ഹാരിസ് ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.
ഹസ്സന്‍ വട്ടംകുളം ഗായകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിക്കുന്ന ഈ ആല്‍ബത്തിന്റെ ഗാനരചന
എം.എം. ഹംസ മുവാറ്റുപുഴയും ചിത്രീകരണം സഫ്വാന്‍ എസ്4 ഫിലിംസും ആണ്

പ്രധാന വേഷത്തില്‍ ബിന്‍സിയ ഷനാദ് അഭിനയിക്കുന്നു. സ്വാലിഹ് പി.ടി. മഞ്ചേരിയാണ് പ്രൊഡക്ഷന്‍ കണ്‍ ട്രോളര്‍ . ഔദ്യോഗിക പ്രമോഷന്‍ എസ്സാര്‍ മീഡിയ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നു.

ആല്‍ബത്തിന്റെ മുഴുവന്‍ ചിത്രീകരണവും ഖത്തറില്‍ വെച്ചാണ് പൂര്‍ത്തിയാക്കിയത്. പുതുമയാര്‍ന്ന അവതരണ ശൈലിയോടെ ഒരുങ്ങുന്ന ‘ഉറുമാലിന്‍ ചന്തം’ സംഗീതാസ്വാദകര്‍ക്ക് ശ്രദ്ധേയമായ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ആല്‍ബം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു