Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ തുറമുഖങ്ങളിലെ ചരക്ക് ഗതാഗതത്തില്‍ 14% വര്‍ധനവ് , കപ്പലുകളുടെ എണ്ണവും കൂടി

ഖത്തര്‍ തുറമുഖങ്ങളായ ഹമദ്, റുവൈസ്, ദോഹ എന്നിവിടങ്ങളില്‍ ചരക്ക് ഗതാഗതത്തിലും കപ്പലുകളുടെ എണ്ണത്തിലും വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതില്‍ വര്‍ധനവ് രേഖപ്പെടുത്തി.
”മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ ഖത്തര്‍ തുറമുഖങ്ങള്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതില്‍ 14% വര്‍ധനവ് കൈവരിച്ചു. കപ്പലുകളുടെ എണ്ണവും 93 കപ്പലുകളായി 9% വര്‍ദ്ധിച്ചുവെന്ന് മവാനി ഖത്തര്‍ ഇന്നലെ എക്‌സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ പറഞ്ഞു

Related Articles

Back to top button