Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യുഎഇക്ക് ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം, ഖത്തര്‍ അമീര്‍ യുഎഇ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ചു

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ സിവിലിയന്‍ സ്ഥലങ്ങളെയും സൗകര്യങ്ങളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായി അമീര്‍ അറിയിച്ചു. യുഎഇയുമായുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും യുഎഇയുടെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണയും അമീര്‍ സ്ഥിരീകരിച്ചു.

മേഖലയിലും അന്തര്‍ദേശീയ തലത്തിലുമുള്ള സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.

Related Articles

Back to top button