Local News

2025-2026 സീസണിലേക്കുള്ള ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അവാര്‍ഡുകള്‍ക്കുളള ഫൈനല്‍ നോമിനികളെ പ്രഖ്യാപിച്ചു

2025-2026 സീസണിലേക്കുള്ള ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അവാര്‍ഡുകള്‍ക്കുളള ഫൈനല്‍ നോമിനികളെ പ്രഖ്യാപിച്ചു

റോജര്‍ ഗ്വെഡ്‌സ് (അല്‍ റയ്യാന്‍), അക്രം അഫീഫ് (അല്‍ സദ്ദ്), ബാഗ്ദാദ് ബൗണെഡ്ജ (അല്‍ ഷമാല്‍) എന്നിവരാണ് മികച്ച കളിക്കാരനുളള പട്ടികയിലുള്ളത്.
മികച്ച പരിശീലകനുള്ള പട്ടികയില്‍ ഡേവിഡ് പ്രാറ്റ്‌സ് (അല്‍ ഷമാല്‍), വിസെന്റ് മൊറീനോ (അല്‍ റയ്യാന്‍), റോബര്‍ട്ടോ മാന്‍സിനി (അല്‍ സദ്ദ്) എന്നിവരാണ് നോമിനികള്‍.
ജാസിം അല്‍ ഹെയില്‍ (അല്‍ അറബി), മഹ്‌മൂദ് അബുനാദ (അല്‍ റയ്യാന്‍), മെഷാല്‍ ബര്‍ഷാം (അല്‍ സദ്ദ്) എന്നിവരാണ് മികച്ച ഗോള്‍കീപ്പര്‍ നോമിനികള്‍.
മുബാറക് ഷാനന്‍ (അല്‍ ദുഹൈല്‍), അയൂബ് അല്‍ ഔരി (അല്‍ ഗരാഫ), മുഹമ്മദ് മാനി (അല്‍ ഷമാല്‍) എന്നിവരാണ് അണ്ടര്‍ 23 മികച്ച താരങ്ങളുടെ നോമിനികള്‍.
മെയ് 11 തിങ്കളാഴ്ച അവാര്‍ഡ് പ്രഖ്യാപിക്കും