Local News

അന്‍വര്‍ സാദത്തിന്റെ ആര്‍ട്ട് എക്‌സിബിഷന്‍ ലുസൈല്‍ ആര്‍ട്ട് ഫാക്ടറിയില്‍; വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ‘സ്‌നേഹാദരം നാളെ

പ്രശസ്ത കലാകാരന്‍ അന്‍വര്‍ സാദത്തിന്റെ ആര്‍ട്ട് എക്‌സിബിഷന്‍ ലുസൈലിലെ ആര്‍ട്ട് ഫാക്ടറിയില്‍ പുരോഗമിക്കുന്നു. ചടങ്ങ് ഡോ. സുല്‍ത്താന്‍ അല്‍ ദാര്‍വിഷ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ മഷ്ഹൂദ് വി.സി, പ്രമുഖ കാലിഗ്രാഫി കലാകാരന്‍ കരീം ഗ്രാഫി, ആര്‍ട്ട് ഫാക്ടറി ജനറല്‍ മാനേജര്‍ ഇജാസ് ഹംസ, ആര്‍ട്ടിസ്റ്റ് ഡോ. ശ്രീകുമാര്‍, കലാകാരന്‍ ബസിത് ഖാന്‍ വി.എസ് എഫ് പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.

ഖത്തറില്‍ ദീര്‍ഘകാലമായി പ്രവാസജീവിതം നയിക്കുന്ന അന്‍വര്‍ സാദത്ത്, തന്റെ തിരക്കേറിയ ജീവിതത്തിനിടയിലും കലാരംഗത്ത് സവിശേഷ സൃഷ്ടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ഈ എക്‌സിബിഷന്‍ നാളെ സമാപിക്കും .

എക്‌സിബിഷന്റെ സമാപന ദിവസമായ വ്യാഴാഴ്ച രാത്രി 8:00 മണിക്ക് വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ”സ്‌നേഹാദരം” പരിപാടിയില്‍ അന്‍വര്‍ സാദത്തിനെ ആദരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +974 5509 4104 എന്ന നമ്പറില്‍ ബന്ധപ്പെടാം.