Local News

മെയ് 11 ന് ആരംഭിക്കുന്ന നാലാമത് ജിസിസി ഗെയിംസിന്റെ വിവിധ മല്‍സരങ്ങള്‍ ദോഹയിലെ 10 അത്യാധുനിക വേദികളിലായി നടക്കും


ആസ്പയര്‍ ഡോം, വനിതാ സ്പോര്‍ട്സ് ഹാള്‍, ഹമദ് അക്വാട്ടിക് സെന്റര്‍, ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്, ഖത്തര്‍ ബില്യാര്‍ഡ്സ് ആന്‍ഡ് സ്നൂക്കര്‍ ഫെഡറേഷന്‍ ഹാള്‍, അല്‍ ഗരാഫ സ്പോര്‍ട്സ് ക്ലബ്, ലുസൈല്‍ ഷൂട്ടിംഗ് റേഞ്ച്, ഖത്തര്‍ റേസിംഗ് ആന്‍ഡ് കുതിരസവാരി ക്ലബ്, ഖത്തര്‍ ബൗളിംഗ് ഫെഡറേഷന്‍ ഹാള്‍, ദുഹൈല്‍ സ്പോര്‍ട്സ് ഹാള്‍ എന്നിവയുള്‍പ്പെടെ 10 അത്യാധുനിക വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക

നാലാം പതിപ്പില്‍ മത്സരിക്കുന്ന അത്ലറ്റുകള്‍ ഹാന്‍ഡ്ബോള്‍, ടേബിള്‍ ടെന്നീസ്, അത്ലറ്റിക്സ്, പാഡല്‍, ഫെന്‍സിംഗ്, ബോക്‌സിംഗ്, തായ്ക്വോണ്ടോ, കരാട്ടെ, നീന്തല്‍, ബില്യാര്‍ഡ്സ്, സ്നൂക്കര്‍, 3ഃ3 ബാസ്‌ക്കറ്റ്ബോള്‍, ഷൂട്ടിംഗ്, അമ്പെയ്ത്ത്, വോളിബോള്‍, കുതിരസവാരി, ബൗളിംഗ് എന്നിങ്ങനെ 17 വൈവിധ്യമാര്‍ന്ന കായിക ഇനങ്ങളില്‍ പങ്കെടുക്കും.