Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 26 വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചു

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 26 വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചു, ഖത്തര്‍ എയര്‍വേയ്‌സ് ഡെസ്റ്റിനേഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നു

വേനലവധിയുടെ മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദോഹയിലേക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ദോഹയില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ക്രമേണ വര്‍ദ്ധിക്കുകയാണ്. നിലവില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 26 വിദേശ വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് ഡെസ്റ്റിനേഷനുകള്‍ വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു