Local News

ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ഈദ് ഇന്‍ ഖിസ്സ 2.0 മെയ് 29ന് ഐസിസി അശോക ഹാളില്‍

ഖ്യൂ മെലോഡിയയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത സിനിമ സംഗീത സംവിധാകയാകനും ഗായകനുമായ ഫിറോസ് നാദാപുരം പങ്കെടുക്കുന്ന പരിപാടിയില്‍ ഖത്തറിലെ പ്രശസ്ത ഗായകരും ഖ്യൂ മെലോഡിയ ഗ്രൂപ്പ് ടീം അംഗങ്ങളും ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിരുന്നും ഒപ്പന സിനിമാറ്റിക്ക് ഡാന്‍സ് ക്ലാസിക് ഡാന്‍സ് മിമിക്രി മുതലായവയുണ്ടാകും. കൂടാതെ ഫിറോസ് നാദാപുരം സംഗീതം നിര്‍വഹിച്ച് ഖത്തറിലെ ഗായകര്‍ പാടിയ 10 പാട്ടിന്റെ ആല്‍ബം ലോഞ്ചിങ്ങും അന്നേ ദിവസം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ് മിന്‍ റൗഫ് മലയിലുമായി 74441277 എന്ന നമ്പറില്‍ ബന്ധപ്പെടാം