ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ദോഹ സര്‍വീസ് ഇന്ന് പുനരാരംഭിക്കും

അമാനുല്ല വടക്കാങ്ങര
രണ്ട് മാസത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ദോഹ സര്‍വീസ് ഇന്ന് പുനരാരംഭിക്കും. ദോഹയിലേക്കുള്ള യാത്രക്കാരുമായി വൈകുന്നേരം 6.45 ന് കൊളംബോയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.15 ഓടെ ദോഹയിലെത്തും. ദോഹയില്‍ നിന്നുള്ള യാത്രക്കാരുമായി രാത്രി 10.30 നാണ് വിമാനം തിരിച്ചു പറക്കുക.
തുടക്കത്തില്‍ തിങ്കള്‍, വ്യാഴം, ശനി എന്നിങ്ങനെ മൂന്ന് സര്‍വീസുകളാണുണ്ടാവുക. ക്രമേണ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കും.
കൊളംബോയില്‍ നിന്നും കൊച്ചിയിലേക്ക് സൗകര്യ പ്രദമായ കണക് ഷനുകളും ഭക്ഷണമുള്‍പ്പടെയുള്ള മികച്ച സൗകര്യങ്ങളും സാമാന്യം ഭേദപ്പെട്ട ടിക്കറ്റ് നിരക്കും കാരണം ധാരാളം മലയാളികള്‍ പ്രയോജനപ്പെടുത്തുന്ന വിമാനമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
വണ്‍വെള്‍ഡ് അലയന്‍സിലെ അംഗം എന്ന നിലക്ക് ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്നതും ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു



