Local News

അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ ജൂണ്‍ 4-ന് പ്രകാശനം ചെയ്യും

ദോഹ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക പ്രസിഡണ്ടുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്‌ക്കാരം ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ പുസ്തകം ജൂണ്‍ 4-ന് വ്യാഴാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 7:30-ന് ഐ.സി.സി. മാഗ്ലൂര്‍ ഹാളില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രകാശന കര്‍മ്മം നടക്കുക.
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍. നായര്‍ പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. അല്‍ജസീറ ഇംഗ്ലീഷ് ചാനല്‍ പ്രോഗ്രാം എഡിറ്റര്‍ ജോസഫ് ജോണ്‍ ആദ്യപ്രതി ഏറ്റുവാങ്ങും. ഐ.എം.എഫ്. പ്രസിഡന്റ് ഒ.കെ. പരുമല ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രമുഖമാധ്യമ-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും