Local News

2026 ലെ ഹീറ്റ് സ്‌ട്രെസ് പ്രിവന്‍ഷന്‍ കാമ്പയിന്‍ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ ഭാഗം- ഖത്തര്‍ തൊഴില്‍ മന്ത്രി

ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, തൊഴില്‍ സുരക്ഷയും ആരോഗ്യ നിലവാരവും വര്‍ദ്ധിപ്പിക്കുന്നതിനും, എല്ലാ മേഖലകളിലും സുരക്ഷിതവും സുസ്ഥിരവുമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള ഖത്തറിന്റെ ഉറച്ച പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സമീഖ് അല്‍ മാരി സ്ഥിരീകരിച്ചു.