Breaking News

കുവൈത്തില്‍ വ്യോമഗതാഗത നിയന്ത്രണം, മിക്ക വിമാനങ്ങളും റീ ഷെഡ്യൂള്‍ ചെയ്യുന്നു

ഇറാന്‍- അമേരിക്ക സംഘര്‍ഷം ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താല്‍ക്കാലികമായി ലാന്‍ഡിംഗും ടേക്ക് ഓഫും സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. മിക്ക വിമാനങ്ങളും റീ ഷെഡ്യൂള്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനകമ്പനികളുടെ സൈറ്റ് സന്ദര്‍ശിച്ച് ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണം.