Local News
പ്രവാസികളുടെ പാന്‍ കാര്‍ഡും എന്‍.ആര്‍.ഐ സ്റ്റാറ്റസ് രേഖപ്പെടുത്തലും സംബന്ധിച്ച് – അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

പ്രവാസികളുടെ പാന്‍ കാര്‍ഡും എന്‍.ആര്‍.ഐ സ്റ്റാറ്റസ് രേഖപ്പെടുത്തലും സംബന്ധിച്ച് ധാരാളം പേര്‍ ചോദിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
- പാന്‍ കാര്‍ഡില്‍ അല്ല എന്‍ ആര്‍ ഐ സ്റ്റാറ്റസ് രേഖപ്പെടുത്തേണ്ടത്.
ഇന്‍കം ടാക്‌സ് വെബ് സൈറ്റില്‍ റസിഡന്റ് സ്റ്റാറ്റസ് എന്‍ ആര്‍ ഐ ആണെന്ന് രേഖപ്പെടുത്തണം.
എങ്ങിനെ?
താഴെക്കാണുന്ന ലിങ്കില്‍ കയറി തങ്ങളുടെ പ്രൊഫൈലില്‍ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.
https://eportal.incometax.gov.in/iec/foservices/#/login
എന്തിന് ചെയ്യണം?
പ്രചരിക്കും പോലെ സാധാരണ പ്രവാസികള്‍ക്ക് വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ല. റീഫണ്ട് പോലുള്ളവക്കാണ് പ്രാധാന്യം.



