Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിന്റെ വാണിജ്യ ചരക്ക് കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍


ഇന്ന് രാവിലെ അബുദാബിയില്‍ നിന്ന് പുറപ്പെട്ട വാണിജ്യ ചരക്ക് കപ്പലിനെ ലക്ഷ്യമിട്ട് മിസൈദ് തുറമുഖത്തിന് വടക്കുകിഴക്കായി ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

നാവിഗേഷന്‍ സ്വാതന്ത്ര്യ തത്വത്തിന്റെയും അന്താരാഷ്ട്ര നിയമത്തിലെ വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണ് ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. മേഖലയിലെ സമുദ്ര വ്യാപാര പാതകളുടെയും സുപ്രധാന വിതരണങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയായ അപകടകരവും അസ്വീകാര്യവുമായ ഒരു ആക്രമണമാണിതെന്ന് വിദേശ കാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button