Local News

ഖയാല്‍ ഖത്തര്‍ വാട്‌സ് അപ്പ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഫാസ്റ്റ് വണ്‍ സംഗീത നിശ മെയ് 22 ന്

സഹോദരികളായ ശാമിലയും ഷാനിദയും ചേര്‍ന്ന് തുടങ്ങിയ ഖയാല്‍ ഖത്തര്‍ പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സംഗീത സാന്ദ്രമാക്കി സമൂഹത്തില്‍ സന്തോഷത്തിന്റെ അലയൊലികള്‍ തീര്‍ക്കുകയാണ്. 2023 ല്‍ രൂപീകൃതമായ ഈ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആറാമത് പരിപാടിയാണ് മെയ് 22 ന് ഡെവലെപ്‌മെന്റ് സെന്ററില്‍ നടക്കുന്നത്.

മെയ് 22 ന് നടക്കുന്ന ഫാസ്റ്റ് വണ്‍ സംഗീത നിശയില്‍ പ്രശസ്ത സംഗീത സംവിധായക്കാനും ഗായകനുമായ ഫിറോസ് നാദാപുരം മുഖ്യ അതിഥിയായി പങ്കെടുക്കും. പരിപാടിയില്‍ ഖത്തറിലെ അറിയപ്പെടുന്ന ഗായകരായ അല്‍താഫ് വെള്ളിക്കാടും ഹിബാ ഫാത്തിമയും പാടാനെത്തുന്നുണ്ട്.