Breaking News
ഫിഫ ലോകകപ്പ് 2026 ന്റെ സംഘാടനത്തില്‍ ഖത്തറിന്റെ സഹായം തേടി ഫിഫ

അമാനുല്ല വടക്കാങ്ങര
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയും ഫിഫയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയിലെ നിരവധി ജീവനക്കാരും പ്രധാന പങ്കാളികളും 2026 ഫിഫ ലോകകപ്പിന്റെ സംഘാടനത്തിന്റെ ഭാഗമാകും.
ഖത്തറിലെ ദോഹയില്‍ നടന്ന ചടങ്ങില്‍ എസ്സി മാനേജിംഗ് ഡയറക്ടര്‍ ഹസന്‍ അല്‍ തവാദിയും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.



