ഖത്തറില്‍ പഴയിടം പായസവുമായി ദീപക് ചുള്ളിപ്പറമ്പില്‍

അമാനുല്ല വടക്കാങ്ങര
കഴിഞ്ഞ പതിനാല് വര്‍ഷത്തോളമായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായ തൃശൂര്‍ കരുവന്നൂര്‍ സ്വദേശി ദീപക് ചുള്ളിപ്പറമ്പിലാണ് പഴയിടം പായസവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇ കൊമേര്‍സ് ബിസിനസില്‍ വ്യാപൃതനായിരുന്ന അദ്ദേഹം പായസം വിപണിയിലെ സാധ്യത തിരിച്ചറിഞ്ഞാണ് സിന്‍ഡ ഫ്രഷ് എന്ന കമ്പനിയുടെ കീഴിലാണ് പഴയിടം പായസം ആരംഭിച്ചത്.
ഏകദേശം ഒന്നരമാസം മുമ്പ് യെസ്ദാന്‍ ഒയാസിസില്‍ ആരംഭിച്ച പഴയിടം പായസം വളരെ പെട്ടെന്നാണ് പ്രചാരം നേടിയത്. കൂട്ടുകാരും കുടുംബവുമൊത്ത് കൂടിയിരുന്ന് കഴിക്കാനും ഡെലവറി സൗകര്യവുമൊരുക്കിയിട്ടുണ്ട്. പഴയിടം പായസം കിച്ചണിനോട് ചേര്‍ന്ന് താമസിയാതെ തന്നെ ഒരു ശുദ്ധ വെജിറ്റേറിയന്‍ റസ്‌റ്റോറന്റും ആരംഭിക്കുമെന്ന് ദീപക് പറഞ്ഞു. അല്‍ ഖോര്‍ മാളിലും ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
പാലട, അട പ്രഥമന്‍, ഗോതമ്പ്, പരിപ്പ് എന്നിങ്ങനെ 4 പ്രധാനപ്പെട്ട പായസങ്ങളാണ് പഴയിടം കിച്ചണ്‍ ഒരുക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പ്രത്യേക പായസവും പരിഗണനയിലാണ്.
ഇന്‍കാസ്ഖത്തറിന്റെ യുവജനവിഭാഗം അധ്യക്ഷനായിരുന്ന ദീപക് ഐസിസി, ഐസിബിഎഫ് തുടങ്ങിയ പൊതു വേദികളിലൊക്കെ സജീവമാണ്.
കോളേജ് കാലത്ത് ആര്‍ച്ചറി ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഖത്തറിലെത്തിയ ശേഷം കായിക രംഗത്ത് സജീവമല്ല. ജോലിയും സാമൂഹ്യ പ്രവര്‍ത്തനവും കാരണം ആര്‍ച്ചറി പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പഴയിടം പായസത്തെക്കുറിച്ച് കൂടുതലറിയുവാന്‍ 31174322 എന്ന നമ്പറില്‍ ദീപക് ചുള്ളിപ്പറമ്പുമായി ബന്ധപ്പെടാം.

