Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക് പ്രോഗ്രാമുമായി സഹകരിക്കണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്


അമാനുല്ല വടക്കാങ്ങര

ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുക, സ്വകാര്യമേഖലയുടെ സ്ഥിരത ശക്തിപ്പെടുത്തുക, ഖത്തറിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഒരു പുതിയ വര്‍ക്കിംഗ് ക്യാപിറ്റല്‍ സ്റ്റെബിലൈസേഷന്‍ ഫിനാന്‍സിംഗ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്.

ഈ സംരംഭത്തിന്റെ കീഴില്‍, ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും ലക്ഷ്യമിടുന്ന മേഖലകള്‍ക്ക് ലിക്വിഡിറ്റിയും പ്രവര്‍ത്തന മൂലധന ധനസഹായവും നല്‍കുന്നതിന് ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കുമായി (ക്യുഡിബി) സഹകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓരോ ബാങ്കിന്റെയും ക്രെഡിറ്റ് നയങ്ങള്‍ക്കും സെന്‍ട്രല്‍ ബാങ്കിന്റെ ചട്ടങ്ങള്‍ക്കും അനുസൃതമായി ബിസിനസുകളെ പിന്തുണയ്ക്കുന്നതിനാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ക്യുസിബി പ്രസ്താവിച്ചു.

Related Articles

Back to top button