Local News

യുവാക്കളുടെ മാനസികാരോഗ്യത്തില്‍ കായിക വിനോദങ്ങളുടെ സ്വാധീനത്തെക്കുറിച്ച് യുവജന സെഷന്‍

അന്താരാഷ്ട്ര യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ച്, കായിക-യുവജന മന്ത്രാലയം, യുവാക്കളുടെ മാനസികാരോഗ്യത്തില്‍ കായിക വിനോദങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഒരു യുവജന സെഷന്‍ സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ പ്രമേയമായ ‘വ്യത്യസ്ത സന്ദര്‍ഭങ്ങള്‍, പൊതുവായ അഭിലാഷങ്ങള്‍’ എന്ന വിഷയത്തിലാണ് സെഷന്‍ നടന്നത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആണ് അന്താരാഷ്ട്ര യുവജന ദിനമാഘോഷിക്കുന്നത്.