ഫുട്‌ബോളില്‍ നിന്നും ബാസ്‌ക്കറ്റ് ബോളിലേക്ക്, പുതിയ ചരിത്രം രചിക്കാനൊരുങ്ങി അല്‍ ജനൂബ് സ്റ്റേഡിയം

ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ അല്‍ ജനൂബ് സ്റ്റേഡിയം പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്നു.
2027 ലെ ഫിബ ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പ് ഖത്തര്‍ ഏഷ്യന്‍ യോഗ്യതാ മത്സരത്തിന്റെ നാലാം വിന്‍ഡോയില്‍ ചൈനയുമായുള്ള ഖത്തറിന്റെ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കാന്‍ ഓഗസ്റ്റ് 27 ന് ഔദ്യോഗികമായി വാതില്‍ തുറക്കുന്നതോടെ സ്റ്റേഡിയത്തിന്റെ കഥ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്.
