Breaking News

കോര്‍ട്ട് മസാദാത്ത് ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ലേലം ഇന്ന് മുതല്‍

ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗണ്‍സിലുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷനാണ് കൗണ്‍സിലിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ കോര്‍ട്ട് മസാദത്ത് ആപ്പ് വഴി ഓണ്‍ലൈനായി ലേലം നടത്തുന്നത് .

വിലയേറിയ ശേഖരണ വസ്തുക്കള്‍ ഉള്‍പ്പെടുന്ന ആദ്യ ലേലം ഇന്ന് വൈകുന്നേരം 4 മുതല്‍ 7 വരെ നടക്കും. റോളക്‌സ്, കോണ്‍കോര്‍ഡ്, ഡോമോ കെനോസ്, സ്വിസ് റെവല്യൂഷന്‍, റോച്ചസ് എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ളവ ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വാഹനങ്ങളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ലേലം ഓഗസ്റ്റ് 19 ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 7 വരെ നടക്കും. ലിസ്റ്റുചെയ്തിരിക്കുന്ന വാഹനങ്ങളിലും മോട്ടോര്‍ സൈക്കിളുകളിലും കാഡിലാക്, മെഴ്സിഡസ്-ബെന്‍സ്, ബിഎംഡബ്ല്യു, ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നു.

കോര്‍ട്ട് മസാദത്ത് ആപ്പ് ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്.