അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 138 പുതിയ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്

ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഫ്‌ലീറ്റ് നവീകരണത്തിലും വിപുലീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ദ്രുതഗതിയിലുള്ള വളര്‍ച്ചാബഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഖത്തര്‍എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമദ് അലി അല്‍ഖാതര്‍ സ്ഥിരീകരിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ശൃംഖലയെയും ചരക്ക്പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 138 പുതിയ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ്.
