പിതൃവാത്സല്യത്തിന്റെ ഓര്‍മപ്പെടുത്തലുമായി ഡിയര്‍ ഫാദര്‍ ജനമനസ്സുകളെ കീഴടക്കുന്നു
ദോഹ : അച്ഛന്റെയും മകന്റെയും സ്നേഹ ബന്ധം വരച്ചുകാട്ടിയ വരികളും വ്യത്യസ്തമായ ചിത്രീകരണത്തിലൂടെയും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഫാദേഴ്സ്ഡേയില് പുറത്തിറങ്ങിയ ഡിയര്‍ ഫാദര്‍ എന്ന മലയാള ആല്‍ബം. ഇതിനോടകം തന്നെ ജനങ്ങളേറ്റെടുത്ത ആല്‍ബത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് നിരവധി ആല്‍ബങ്ങളിലൂടെയും ഷോര്‍ട്ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ഫിറോസ് എം കെ ആണ്.
അച്ഛന്റെയും മകന്റെയും വേഷം മികച്ച പ്രകടനത്തിലൂടെ അവിസ്മരണീയമാക്കിയിരിക്കുന്നത് ഒട്ടേറെ ഷോര്‍ട്ഫിലിമുകളിലൂടെ കഴിവ് തെളിയിച്ച സാം കുരിശിങ്കലും മാസ്റ്റര്‍ ഡാന്‍ മാര്‍ട്ടിനുമാണ്. വെറും 24 മണിക്കൂര്‍ കൊണ്ട് ആണ് ചിത്രീകരണവും എഡിറ്റിംഗും പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നു സംവിധായകന് ഫിറോസ് എം.കെ ഇന്റര്‍നാഷണല്‍ മലയാളിക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പള്ളിയില്‍ മണികണ്ഠന്റെ വരികള്‍ക്ക് മന്‍സൂര്‍ ഫാമിയാണ് സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. എഫ് സെഡ് മീഡിയയുടെ ബാനറില്‍ നജീബ് ചപ്പാരപ്പടവ് നിര്‍മിച്ച ആല്‍ബത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഷംഷീര്‍ അബ്ദുല്ലയാണ്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷായാണ്. രാമസുന്ദര്‍ പ്രോഗ്രമിങ് ചെയ്ത ഈ ആല്‍ബം സംഗീതത്തെ ഹൃദയത്തിലേറ്റിയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ അടയാളപ്പെടുത്താല്‍ കൂടിയാണ്.
ആല്‍ബം കാണാനായി സന്ദര്‍ശിക്കുക
https://www.youtube.com/watch?v=rAI5Vm1Dx2E