Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസ് 400 കടന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസ് 400 കടന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15799 പരിശോധനകളില്‍ 32 യാത്രക്കാര്‍ക്കം 407 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
172 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6175 ആയി ഉയര്‍ന്നു.

528 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 56 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Comments are closed.