Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ച 10 പേര്‍ അറസ്റ്റില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ .ഖത്തറില്‍ ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ച 10 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കരീം ജുമാ മെസ്‌ലഹ് ദൈഫുല്ല, ഇബ്രാഹിം അലി മുഹമ്മദ് അല്‍ ജറാവി, തസ്‌ലീം ടിലംബര്‍മെറ്റ്, മോതി സിംഗ് ബഹഗ്വാന്‍ സിംഗ്, അശോക് കുമാര്‍ യാഡോഫ്, അബു താഹര്‍ അബു അല്‍ ഹുസാം, അബ്ദുല്‍ ഹമീദ് ത്വലൈഹി ജഹീന്‍ മുഹമ്മദ്, മുഹമ്മദ് അയ്മാന്‍ മുഹമ്മദ് അബ്ബാസ് ഏലിയാസ്, മുഹമ്മദ് ഹെജാസി ജാബര്‍ ഹെജാസി അല്‍ ഫഖി, യോഹാനിസ് അസ്ഫാവ് എബിബി എന്നിവരാണ് അറസ്റ്റിലായത്.

ഹോം ക്വാറന്റൈനില്‍ താമസിക്കുന്നവര്‍ അവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button