Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ക്യൂമേറ്റ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അഫ്‌സല്‍ കിളയില്‍ :-

ദോഹ : ഖത്തറിലെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപെട്ടവരുടെ കൂട്ടായ്മയായ ക്യൂമേറ്റ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച . വെള്ളിയാഴ്ച ദോഹയിലെ ഹമദ് ഹോസ്പിറ്റലില്‍ വെച്ച് നടന്ന ക്യാമ്പില്‍ നൂറിലധികം ആളുകള്‍ രക്തം ദാനം ചെയ്തു.

ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഖാലിദ് കല്ലുവിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ക്യൂമേറ്റ്‌സ്‌ന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയാണ് ഇതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ആയ ഷര്‍ഫീന പറഞ്ഞു. പി.എസ്.എം ഷാഫി ഹമദ് ഹോസ്പിറ്റല്‍ പ്രതിനിധിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. കുഞ്ഞിക്ക, ഫഹദ്, പ്രിയ, അബ്ബാസ്, നൗഫല്‍, അഷ്റഫ്, ഫഹദ് കമറുദ്ധീന്‍, സലീം തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button