Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു, ഇന്ന് 59 കോവിഡ് കേസുകള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു, ഇന്ന് 59 കോവിഡ് കേസുകള്‍ മാത്രം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22647 പരിശോധനകളില്‍ 25 യാത്രക്കാര്‍ക്കടക്കം 59 പേര്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 34 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
85 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 951 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 43 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തത്തില്‍ പുതുതായി ഇന്ന് ആരേയുപ്രവേശിപ്പിച്ചില്ല. 11 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ഇപ്പോഴുള്ളത്.