Breaking News

ഖത്തര്‍ പെട്രോളിയം ഇനി മുതല്‍ ഖത്തര്‍ എനര്‍ജി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഓയില്‍ , ഗ്യാസ് വിഭവങ്ങളുടെ ഉല്‍പാദന വികസന വിപണന കമ്പനിയായ ഖത്തര്‍ പെട്രോളിയം ഇനി മുതല്‍ ഖത്തര്‍ എനര്‍ജി എന്ന പേരിലാണ് അറിയപ്പെടുക. ഖത്തര്‍ ഊര്‍ജവകുപ്പ് മന്ത്രിയും പ്രസിഡണ്ടും സി. ഇ. ഒ.യുമായ സഅദ് ബിന്‍ ശരീദ അല്‍ കഅബി ഇന്ന് രാവിലെ കമ്പനി ജീവനക്കാരോടായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

1974 ല്‍ സ്ഥാപിതമായ ഖത്തര്‍ പെട്രോളിയം വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നീട്ടാണ് ഓയില്‍ , ഗ്യാസ് ഉല്‍പാദകരായ ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചത്. ഖത്തര്‍ ജനറല്‍ പെട്രോളിയം കോര്‍പറേഷനാണ് പിന്നീട് ഖത്തര്‍ പെട്രോളിയമായി മാറിയത്.

പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് പുറമേ മറ്റു എനര്‍ജി ഉല്‍പന്നങ്ങള്‍ കൂടി ഉള്‍കൊള്ളുന്ന സമഗ്രമായമായ പേരാണ് ഖത്തര്‍ എനര്‍ജി . എല്‍. എന്‍.ജി ഉല്‍പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഖത്തറിന്റെ ഊര്‍ജമേഖലയിലെ കുതിപ്പ് അടയാളപ്പെടുത്തുന്നതാണ് പുതിയ പേര് മാറ്റമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

നൂറ് കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഖത്തറിലെ പ്രീമിയം ഓര്‍ഗനൈസേഷനാണ് ഖത്തര്‍ പെേ്രട്രാളിയം.

Related Articles

Back to top button
error: Content is protected !!