Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിന് ആശ്വാസം , ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറിന് ആശ്വാസം , ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ . വളരെ നാളുകള്‍ക്ക് ശേഷമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18725 പരിശോധനകളില്‍ 21 യാത്രക്കാര്‍ക്കടക്കം 118 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 97 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
120 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1889 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 3 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 73 പേര്‍ ആശുപത്രിയിലും 16 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button