Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 159 കോവിഡ് കേസുകള്‍ , മൊത്തം രോഗികള്‍ 2318 ആയി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ ഇന്ന് 159 കോവിഡ് കേസുകള്‍ , മൊത്തം രോഗികള്‍ 2318 ആയി .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19395 പരിശോധനകളില്‍ 10 യാത്രക്കാര്‍ക്കടക്കം 159 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 149 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

141 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2318 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 11 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ മൊത്തം 59 പേര്‍ ആശുപത്രിയിലും 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button