Breaking News

ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഐക്യ രാഷ്ട്ര സംഘടനയുടെ റോഡ് സുരക്ഷക്കായുള്ള ആദ്യ പതിറ്റാണ്ടില്‍ ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം . 2011 മുതല്‍ 2020 വരെയുള്ള റോഡപകടങ്ങളും മരണ നിരക്കും വിശകലനം ചെയ്ത പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ട്രോമ സെന്റര്‍ ഐക്യ രാഷ്ട്ര സംഘടനയുടെ റോഡ് സുരക്ഷ പദ്ധതിയുമായി സഹകരിച്ച് നടത്തിയ ഗവേഷണ പഠനം ഗതാഗത സുരക്ഷ രംഗത്ത് ഖത്തര്‍ കൈവരിച്ച മികച്ച നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നതാണ് .

2011- 2020 കാലത്തെ നാഷണല്‍ റോഡ് ട്രാഫിക് ഇന്‍ജുറി, ഖത്തര്‍ നാഷണല്‍ ട്രോമ രജിസ്റ്ററി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ വിശദമായി വിശകലനം ചെയ്ത്് തയ്യാറാക്കിയ പഠനം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ട്രോമ സെന്റര്‍ മേധാവി ഡോ. ഹസന്‍ അല്‍ ഥാനിയാണ് അവതരിപ്പിച്ചത്. നാഷണല്‍ ട്രാഫിക് സേഫ്റ്റി കമ്മറ്റി സംഘടിപ്പിച്ച ഡീക്കേഡ് ഓഫ് ആക് ഷന്‍ ഫോര്‍ റോഡ് സേഫ്റ്റിയുടെ രണ്ടാം പതിറ്റാണ്ട് ആരംഭിക്കുന്ന ചടങ്ങിലാണ് ഡോ. ഹസന്‍ ഈ പഠനം അവതരിപ്പിച്ചത്.

മികച്ച റോഡുകള്‍, കണിശമായ നിയമ വ്യവസ്ഥ, വ്യസ്ഥാപിതമമായ ബോധവല്‍ക്കരണം മുതലായവയാകാം റോഡപകട മരണനിരക്ക് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!