Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുമുടിക്കുന്നു മഞ്ഞടി പരേതനായ പോളച്ചന്റെ മകന്‍ ബിജു പോള്‍ (52 വയസ്സ് ) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇന്‍ജാസാത്ത് ഹോള്‍ഡിംഗില്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.

ചാര്‍ട്ടേഡ് എക്കൗണ്ടന്റായ ബിജു പോള്‍ 1999 ല്‍ കൊച്ചിയിലെ സേവന ഇലക്ട്രിക്കല്‍ അപ്‌ളയന്‍സസില്‍ ഇന്റേര്‍ണല്‍ ഓഡിറ്ററായാണ് കരിയര്‍ ആരംഭിച്ചത്. 2002 ല്‍ ദോഹയിലെത്തിയ അദ്ദേഹം എച്ച്.ബി.കെ. കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ എക്കൗണ്ട്‌സ്് മാനേജറായി 2 വര്‍ഷം ജോലി ചെയ്തു. 2004 ല്‍ ഖത്തര്‍ വിട്ട അദ്ദേഹം 10 വര്‍ഷത്തിലധികം ഒമാനിലെ അലിസ്‌കോ ഗ്രൂപ്പില്‍ ഫിനാന്‍സ് മാനേജറായിരുന്നു.

2015 ല്‍ വീണ്ടും ഖത്തറിലെത്തിയ ബിജു പോള്‍ ടെക്ടോണ്‍ എഞ്ചിനീയറിംഗ് ആന്റ്് കണ്‍സ്ട്രക്്ഷന്‍ കമ്പനിയില്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തു. 2017 ലാണ് ഇന്‍ജാസാത്ത് ഹോള്‍ഡിംഗില്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജറായി ചുമതലയേറ്റത്.

മലയാറ്റൂര്‍ പനഞ്ചിക ബബിതയാണ് ഭാര്യ. സ്വാതി, സ്വേത, പോള്‍ എന്നിവര്‍ മക്കളാണ്.