ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഇന്ന് 741 രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ദ്ധിച്ചു, ഇന്ന് 741 രോഗികള്‍ . കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് ഏറെ ആശങ്കയോടെയാണ് സമൂഹം കാണുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 29978 പരിശോധനകളില്‍ 208 യാത്രക്കര്‍ക്കടക്കം 741 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 533 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നതും 208 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നതും ഏറെ ഗൗരവമുളള വിഷയമാണ് .
182 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവുള്ളൂവെന്നതും ആശ്വാസകരമല്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 4380 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 45 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 3 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 256 പേര് ആശുപത്രിയിലും 25 പേര് തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്