Archived Articles
എക്സ്പയറി ഡേറ്റ് കഴിഞ്ഞ 13000 ഫ്രോസണ്‍ പാക്കറ്റുകള്‍ പിടിച്ചെടുത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ശീതീകരിച്ച ഭക്ഷ്യ ഉല്പന്നങ്ങള് വിതരണം ചെയ്യുന്ന കമ്പനികളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ 13000 ഫ്രോസണ്‍ പാക്കറ്റുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് .
ഉല്‍പ്പന്നങ്ങളുടെ സാധുതയുള്ള തീയതികള്‍ മറച്ചുവെച്ചതിനും അവയ്ക്ക് പകരം പുതിയ സാധുതയുള്ള തീയതികള്‍ നല്‍കിയതിനും ഔട്ട്ലെറ്റുകളില് വിതരണം ചെയ്തതിനും കമ്പനിക്കെതിരെ നിയമ ലംഘന റിപ്പോര്‍ട്ട് രേഖപ്പെടുത്തുകയും നടപി ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008-ലെ നിയമ നമ്പര്‍ (8)ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (6) ലെ വ്യവസ്ഥകളുടെ ലംഘനമാണ് ഇതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി