Archived Articles

ഖത്തറില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വരും ദിവസങ്ങളില്‍ തണുപ്പ്് കൂടാന്‍ സാധ്യത. ഇടവിട്ട മഴയും കാറ്റും ഉണ്ടാകുന്നതിനാല്‍ അന്തരീക്ഷ താപനില 10 ഡിഗ്രിവരെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.
ഖത്തറിന്റെ ചില ഭാഗങ്ങളിലും ഇന്നലെയും ശക്തമായ മഴ പെയ്തതായാണ് വിവരം. അല്‍ ഖോര്‍ ഭാഗത്ത്് മഴ പെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്നും മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് കരുതുന്നത്.