Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, മൊത്തം രോഗികള്‍ പതിനയ്യായിരം കടന്നു ഇന്ന് 3192 കേസുകള്‍, 695 യാത്രക്കാര്‍ക്കും കോവിഡ്

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, മൊത്തം രോഗികള്‍ പതിനയ്യായിരം കടന്നു
ഇന്ന് 3192 കേസുകള്‍, 695 യാത്രക്കാര്‍ക്കും കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 36511 പരിശോധനകളില്‍ 695 യാത്രക്കര്‍ക്കടക്കം 3192 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2497 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നതും 695 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നതും ഏറെ ഗൗരവമുളള വിഷയമാണ് .

358 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവുള്ളൂവെന്നതും ആശ്വാസകരമല്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 15715 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 67 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 495 പേര്‍ ആശുപത്രിയിലും 46 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്