Archived Articles

‘ഡീകോഡിംഗ് കമ്മ്യൂണിക്കേഷന്‍’ ബുക്ക് സെയില്‍ ലോഞ്ചും സൈനിംഗ് സെറിമണിയും ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ നിവാസികളായ ഗിരീഷ് ജെയിന്‍, മന്‍സൂര്‍ മൊയ്തീന്‍ എന്നിവര്‍ രചിച്ച ആമസോണിന്റെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായ ‘ഡീകോഡിംഗ് കമ്മ്യൂണിക്കേഷന്‍ ബുക്ക് സെയില്‍ ലോഞ്ചും സൈനിംഗ് സെറിമണിയും പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .

വെസ്റ്റ് ബേയിലെ അലിഫ് ബുക്ക് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തര്‍ഗ്യാസ് വെഞ്ച്വര്‍ കണ്‍ട്രോളര്‍ ജയ്ശങ്കര്‍, ഷെയില്‍ ഷിപ്പിംഗ് സിഇഒ രാജീവ് പാല്‍, ടോസ്റ്റ്മാസ്റ്റേഴ്‌സ് മുന്‍ ജില്ലാ ഡയറക്ടര്‍ തായലന്‍ കെ. തുടങ്ങി നിരവധി പേരാണ് സംബന്ധിച്ചത്.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, ദോഹ ബാങ്ക് സിഇഒ ഡോ.ആര്‍. സീതാരാമന്‍ എന്നിവരും എഴുത്തുകാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഫലപ്രദമായ ആശയവിനിമയത്തിന്റെ രഹസ്യങ്ങള്‍ പഠിക്കാന്‍ വായനക്കാര്‍ക്ക് ഈ പുസ്തകം സഹായകമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഗിരീഷ് ജെയിന്‍, മന്‍സൂര്‍ മൊയ്തീന്‍ എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.