Archived Articles

പ്രവാസി സംരംഭങ്ങൾ സാമൂഹ്യ നന്മക്ക് ഉപകരിക്കുന്നത് – സൈനുൽ ആബിദീൻ

ദോഹ:  പ്രവാസി സംരംഭങ്ങളും സംരംഭകരും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും നാടിന്റെയും നാട്ടുകാരുടെയും സാമൂഹ്യനന്മക്ക് ഉപകരിക്കുന്നതുമാണെന്ന് സഫാരിഗ്രൂപ്പ് എംഡിയും ഗ്രൂപ്പ് ജനറൽമാനേജറുമായ സൈനുൽ ആബിദ് അഭിപ്രായപ്പെട്ടു. ജീവിത സന്ധാരണത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കാൻ പ്രവാസികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന വീസേവ് സമ്പാദ്യ പദ്ധതിയുടെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ലാഭവിഹിതവിതരണ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹോട്ടൽ ഒറിക്‌സ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ദീർഘകാല പ്രവർത്തകൻ കേളോത്ത് മജീദിന് ആദ്യ വിഹിതം നൽകി.

പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് തിരുവോത്ത് ആദ്യക്ഷം വഹിച്ചു. മുഹമ്മദലി എംകെ ഖിറാഅത്ത് നിർവഹിച്ചു. ചെയർമാൻ ഫൈസൽ അരോമ പദ്ധതി വിശദീകരണം നടത്തി. ഉപദേശകസമിതി വൈസ് ചെയർമാൻ വണ്ണാന്റവിട കുഞ്ഞബ്ദുള്ള, ട്രഷറർ കെ.എം നാസർ, നാസർ നീലിമ, കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി എംപി ഇല്ല്യാസ്, തിയ്യാറമ്പത്ത് കുഞ്ഞമ്മത് എന്നിവർ പെരണ്ടച്ചേരി ബഷീർ, കിഴക്കയിൽ മൂസ്സ, കെഎം ഫൈസൽ, പിപി നാസർ, അമീർ പിസിഎം എന്നിവർക്ക് യഥാക്രമം ലാഭവിഹിതങ്ങൾ നൽകി. ജനറൽ സിക്രട്ടറി പിവിഎ നാസർ സ്വാഗതവും കൺവീനർ ഹാഷിം പികെ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!