Breaking News

അന്താരാഷ്ട്ര വനിതാദിനത്തില്‍ എംബസിയിലെ വനിത ജീവനക്കാര്‍ക്ക് ആശംസകളര്‍പ്പിച്ച് അംബാസിഡര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. അന്താരാഷ്ട്ര വനിതാദിനത്തില്‍ എംബസിയിലെ വനിത ജീവനക്കാര്‍ക്ക് ആശംസകളര്‍പ്പിച്ച് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍.

എംബസി സാമൂഹ്യ മാധ്യമ പേജില്‍ വനിത ജീവനക്കാരൊടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച അംബാസിഡര്‍ അന്താരാഷ്ട്ര വനിതാദിനത്തില്‍ എല്ലാ സ്ത്രീകള്‍ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. എംബസിയിലെ ഞങ്ങളുടെ നാരിശക്തിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, അവരുടെ അര്‍പ്പണബോധവും പ്രതിബദ്ധതയും കഠിനാധ്വാനവും വളരെ പ്രശംസനീയമാണെന്ന് അംബാസിഡര്‍ പറഞ്ഞു.